പുതുപ്പള്ളി തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന പരാതിയുമായി കോൺഗ്രസ്
Aug 9, 2023, 08:46 IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന പരാതിയുമായി കോൺഗ്രസ്. അയർകുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മണർകാട് പള്ളി പെരുന്നാൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് ആവശ്യം
പെരുന്നാൾ ദിവസങ്ങളിലെ ജനത്തിരക്കും ഗതാഗത തിരക്കും കമ്മീഷൻ കണക്കിലെടുക്കണം. വോട്ടെണ്ണൽ തീയതിയായ സെപ്റ്റംബർ 8നാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ നടക്കുന്നത്. ഇത് കണക്കിലെടുക്കണമെന്നാണ് ആവശ്യം
സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണൽ നടക്കും. ചാണ്ടി ഉമ്മനെ യുഡിഎപ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.