പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കേണ്ട, ആരുടെയും സൗജന്യം കോൺഗ്രസിന് ആവശ്യമില്ല: കെ മുരളീധരൻ

muraleedharan

ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായി എന്ന് കെ മുരളീധരൻ. മുദ്രാവാക്യം വിളിയിൽ തെറ്റില്ല. പ്രവർത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും കെപിസിസിക്കും ഇല്ലാത്ത പ്രശ്‌നമാണ് മന്ത്രി വിഎൻ വാസവനെന്ന് കെ മുരളീധരൻ പറഞ്ഞു. നസ്രത്തിൽ നിന്ന് നീതി ലഭിച്ചിട്ട് കാര്യമില്ലല്ലോയെന്ന് നേരത്തെ വിഎൻ വാസവൻ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ

ഉമ്മൻ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്‌നമെന്ന് മുരളീധരൻ ചോദിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ആരുടെയും സൗജന്യം കോൺഗ്രസിന് ആവശ്യമില്ല. അവിടെ മത്സരം ഒഴിവാക്കേണ്ട സാഹചര്യമില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതല്ല പൊതുവികാരം. മൃഗീയ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ യുഡിഎഫ് വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.
 

Share this story