പുതുപ്പള്ളിയിൽ എൽഡിഎഫ് മത്സരിക്കരുതെന്ന് പറയാനുള്ള ധാർമികത കോൺഗ്രസിനില്ലെന്ന് ചെന്നിത്തല

Chennithala

പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്ന കെ സുധാകരന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല. അത് പറയാനുള്ള ധാർമികത കോൺഗ്രസിനില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥിയെ കൂട്ടായി തീരുമാനിച്ച് പ്രഖ്യാപിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. 

ഇടത്പക്ഷ നേതാക്കൻമാർ മരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. രാഷ്ട്രീയ മത്സരമല്ലേ, വ്യക്തികളല്ലല്ലോ. ഉമ്മൻ ചാണ്ടി മരിച്ചു, പിറ്റേന്ന് തന്നെ സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയുമോ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയാൽ ആരൊക്കെ മത്സരിക്കണമെന്ന് പാർട്ടി പറയും. 

പ്രതിപക്ഷ നേതാവാകാൻ മത്സരമില്ല. സതീശൻ തന്നെയാണ് പ്രതിപക്ഷ നേതാവ്. സതീശൻ അനിയനാണ്. പൂർണ പിന്തുണയുണ്ട്, നാളെയും പിന്തുണ നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story