പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥിയാകുമെന്ന് കരുതിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ അനുനയിപ്പിച്ച് കോൺഗ്രസ്
Aug 10, 2023, 08:30 IST

പുതുപ്പള്ളിയിൽ വിമത നീക്കം തടഞ്ഞ് കോൺഗ്രസ്. ഇടത് സ്ഥാനാർഥിയായേക്കുമെന്ന് കരുതിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ അനുനയിപ്പിച്ച് കോൺഗ്രസ് നേതൃത്വം ഒപ്പം നിർത്തി. ഇന്നലെ രാത്രി ഇടത് മുന്നണിയുടെ വൻ രാഷ്ട്രീയ നീക്കത്തെ കുറിച്ച് വാർത്ത വന്നതിന് പിന്നാലെ നേതാക്കൾ ഒന്നടങ്കം ഇയാളുമായി ചർച്ച നടത്തുകയായിരുന്നു
ഉമ്മൻ ചാണ്ടിയുടെ കുടുംബവും വിമത നേതാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. കെ സുധാകരനും വിഷയത്തിൽ ഇടപെട്ടു. ഉമ്മൻ ചാണ്ടിയുമായി വളരെയേറെ ആത്മബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ഇടത് സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്ക് ചാണ്ടി ഉമ്മനെതിരെ വാർത്താ സമ്മേളനം നടത്തി ഇദ്ദേഹത്തെ രംഗത്തിറക്കാനായിരുന്നു ഇടത് മുന്നണിയുടെ ശ്രമം.