കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ചരിത്ര സംഭവമാകുമെന്ന് കെ സുധാകരൻ

sudhakaran

കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ചരിത്ര സംഭവമാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. റാലിയിൽ അരലക്ഷം പേർ പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും അണിനിരക്കും. സിപിഎമ്മിന് വിറളി പിടിച്ചതു കൊണ്ടാണ് ഭരണകൂടത്തെ ഉപയോഗിച്ച് റാലി അട്ടിമറിക്കാൻ ശ്രമിച്ചത്. ചോരയും നീരും കൊടുത്തും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതിനാലാണ് ഒടുവിൽ ഗതിയില്ലാതെ അനുമതി നൽകിയതെന്നും സുധാകരൻ പറഞ്ഞു

കോൺഗ്രസിന് എക്കാലവും പലസ്തീൻ ജനതയോടൊപ്പം അടിയുറച്ച് നിന്ന ചരിത്രമാണുള്ളത്. അറബ് ജനതയുടെ മണ്ണാണ് പലസ്തീൻ എന്ന് മഹാത്മ ഗാന്ധി വ്യക്തമാക്കിയ നിലപാടിലൂന്നിയ സമീപനവും നയവുമാണ് അന്ന് മുതൽ ഇന്നോളം കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നും സുധാകരൻ പറഞ്ഞു.
 

Share this story