ഏക സിവിൽ കോഡിൽ കോൺഗ്രസിന് മൃദുസമീപനം, ബഹുസ്വരത അംഗീകരിക്കണം: നാസർ ഫൈസി കൂടത്തായി
Jul 1, 2023, 11:09 IST

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് സമസ്ത ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഏക സിവിൽ കോഡിനെ കോൺഗ്രസ് വ്യംഗ്യന്തരേണ അനുകൂലിക്കുന്നത് തെറ്റാണ്. കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് ആത്മഹത്യാപരമാണ്. കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചാൽ ഹൈന്ദവ വിഭാഗം അടക്കം കൂടെ നിൽക്കും
കോൺഗ്രസ് ബഹുസ്വരത അംഗീകരിച്ചാൽ മാത്രമേ സ്വീകാര്യതയുണ്ടാകൂ. ശരീഅത്ത് വിവാദകാലത്ത് ഏക സിവിൽ കോഡിനെ സിപിഎം അടക്കമുള്ള സംഘടനകൾ ശക്തമായി എതിർത്തിരുന്നു. അന്ന് കോൺഗ്രസും എതിർത്തിരുന്നു. ഇന്ന് കോൺഗ്രസിന് മൃദു സമീപനമാണ്. മോദി സർക്കാർ കൊണ്ടുവരുന്ന ഏക സിവിൽ കോഡ് ന്യൂനപക്ഷ വിരുദ്ധമാകുമെന്ന് ഉറപ്പാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.