പലസ്തീൻ സെമിനാറിൽ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു: മന്ത്രി പി രാജീവ്

P Rajeev

സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലിം ലീഗിനെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് മോശം പ്രതികരണങ്ങൾ നടത്തിയെന്ന് മന്ത്രി പി രാജീവ്. വിഷയത്തിൽ മോശായ പ്രതികരണങ്ങളാണ് കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. കോൺഗ്രസിന്റെ സമ്മർദത്തിന് വഴങ്ങിയാണോ സെമിനാറിൽ നിന്ന് പിൻമാറിയതെന്ന് വ്യക്തമാക്കേണ്ടത് ലീഗ് നേതൃത്വമാണെന്നും പി രാജീവ് പറഞ്ഞു

പൊതുവിഷയങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്ന ലീഗിന്റെ തോന്നൽ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ക്ഷണം നിരസിച്ചുവെന്നതിൽ യുക്തിയില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും പ്രതികരിച്ചു.
 

Share this story