കോൺഗ്രസുകാർ കാര്യങ്ങൾ പഠിക്കൂ; വികസനത്തിൽ അമിത രാഷ്ട്രീയം പാടില്ല: കെ വി തോമസ്

thomas

വികസന കാര്യത്തിൽ യോജിച്ച് മുന്നോട്ടു പോകണമെന്ന് ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി കെവി തോമസ്. വികസനത്തിൽ അമിതമായ രാഷ്ട്രീയം കൊണ്ടുവരരുത്. കോൺഗ്രസുകാർ കാര്യങ്ങൾ പഠിക്കണമെന്നും കെ വി തോമസ് വിമർശിച്ചു. 

കൊച്ചി വിമാനത്താവളവും കൊച്ചി മെട്രോയും വന്നപ്പോൾ പ്രതിഷേധമുണ്ടായി. പിന്നീട് അത് യാഥാർഥ്യമായി. കെ റെയിൽ മുഖ്യമന്ത്രി പരിശോധിക്കട്ടെ. ശേഷം സർക്കാർ അഭിപ്രായം പറയും. കോൺഗ്രസുകാർ കാത്തിരുന്നു കാണൂ. കോൺഗ്രസിന്റെ ആരോപണത്തിന് പ്രസക്തിയുണ്ടോ. നാളെ ജനങ്ങളുടെ മുന്നിൽ മറുപടി പറയേണ്ടി വരും. 

ഇ ശ്രീധരന്റെ കഴിവ് നിഷേധിക്കാൻ കഴിയില്ല. ശ്രീധരന്റെ രാഷ്ട്രീയം അവിടെ നിൽക്കട്ടെ. കെ കരുണാകരനാണ് ശ്രീധരനെ പല പദ്ധതികളിലും കൊണ്ടവുന്നത്. കേരളത്തിൽ നടപ്പാകില്ലെന്ന് കരുതിയ പദ്ധതികൾ നടപ്പാക്കിയ മുഖ്യമന്ത്രിയാണ് പിണറായി. ശ്രീധരനുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും കെവി തോമസ് പറഞ്ഞു.
 

Share this story