മയക്കുമരുന്ന് സംഘവുമായി ബന്ധം; താമരശ്ശേരിയിൽ പോലീസുകാരന് സസ്‌പെൻഷൻ

cpo
താമരശ്ശേരിയിലെ മയക്കുമരുന്ന് സംഘത്തലവനുമായി ബന്ധമുള്ള സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. താമരശ്ശേരിയിൽ ലഹരി ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സസ്‌പെൻഷൻ.
 

Share this story