ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന; നിയമനടപടി സ്വീകരിക്കുമെന്ന് ആർഷോ
Updated: Jun 7, 2023, 15:17 IST

മഹാരാജാസ് കോളജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. 2020 അഡ്മിഷനിലുള്ള തന്നെ 2021ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചെന്നും മഹാരാജാസ് കോളജ് പ്രിൻസിപ്പൽ പലവട്ടം വാക്ക് മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ പറഞ്ഞു
മാധ്യമങ്ങളും തനിക്കെതിരെ വ്യാജ വാർത്ത നൽകാൻ തയ്യാറായി. തനിക്കെതിരെ വ്യാജ വാർത്ത നൽകി വിദ്യാർഥി പ്രസ്ഥാനത്തെ ഇല്ലാതാക്കി കളയാമെന്നാണ് കരുതിയത്. തന്നെയും എസ് എഫ് ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ് എഫ് ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ട. നിയമനടപടി സ്വീകരിക്കുമെന്നും ആർഷോ പറഞ്ഞു.