സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചന; കുരുക്ക് ഗണേഷ് കുമാറിന്

oommen

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചനയെന്ന് സിബിഐ. ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്ക് പുറമെ വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കുടുക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് സിബിഐ മൊഴിയിൽ ഉള്ളത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യങ്ങൾ പറയുന്നത്.

പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ പരാമർശമോ ഇല്ലായിരുന്നു. പിന്നീടിത് കൂട്ടിച്ചേർത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കൈവശപ്പെടുത്തുകയായിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേസ് സിബിഐക്ക് വിടുകയായിരുന്നു ഉദ്ദേശ്യം. ക്ലിഫ് ഹൗസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു.
 

Share this story