പാർട്ടിയിൽ നിരന്തരം അവഗണന; നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാലും തന്നെ മന്ത്രിയാക്കില്ല: കെ മുരളീധരൻ
Sep 16, 2023, 10:52 IST

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാർട്ടി നേതൃത്വത്തിൽ നിന്നുള്ള നിരന്തര അവഗണന കാരണമാണ്. പ്രവർത്തക സമിതിയിൽ ക്ഷണിതാവാകാൻ ആഗ്രഹിച്ചിരുന്നു എന്നും മുരളീധരൻ പറഞ്ഞു. പ്രവർത്തക സമിതിയിലേക്ക് സർവീസ് ബ്രേക്ക് പറഞ്ഞ് ചിലർ വെട്ടി. എന്നാൽ തന്റെ ബ്രേക്കിനോളം സർവീസ് ഇല്ലാത്തവരാണ് പ്രവർത്തക സമിതിയിലുള്ളതെന്നും മുരളീധരൻ കുറ്റപ്പെടുത്തി
നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാലും മന്ത്രിയാകില്ല. അപ്പോഴും തഴയാൻ ന്യായീകരണങ്ങളുണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. പുതുപ്പള്ളിയിൽ താരപ്രചാരകരുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്താത്തത് മനപ്പൂർവമാണെന്നും മുരളീധരൻ പറഞ്ഞു.