ടെക്‌നോപാർക്ക് മൂന്നാംഘട്ട നിർമാണം: ടോറസ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിക്ക് 15 കോടി പിഴയിട്ട് ഹരിത ട്രൈബ്യൂണൽ
May 31, 2023, 11:27 IST

ടെക്‌നോപാർക്ക് മൂന്നാംഘട്ട നിർമാണത്തിൽ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സിന് തിരിച്ചടി. ടോറസിന്റെ അനുബന്ധ കമ്പനിയായ ഡ്രാഗൺസ്റ്റോണിന്റെ പരിസ്ഥിതി ക്ലിയറൻസ് റദ്ദാക്കി. ഇതിന് പുറമെ കമ്പനിക്ക് 15 കോടി രൂപ ദേശീയ ഹരിത ട്രൈബ്യൂണൽ പിഴയിട്ടു. ടെക്‌നോപാർക്ക് മൂന്നാംഘട്ടം പ്രൊജക്ട് അനുമതിയില്ലാതെ വികസിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 15 കോടി പിഴത്തുക തണ്ണീർത്തടങ്ങൾക്ക് വിനിയോഗിക്കണമെന്നും ഉത്തരവിലുണ്ട്.