എറണാകുളത്ത് ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ആത്മഹത്യാ കുറിപ്പും

police line

എറണാകുളം പള്ളുരുത്തിയിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരെയാണ് വീടിന് പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് മരണകാരണം എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. 

ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനാണ് ആന്റണി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇവർ വിവാഹിതരായിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളുവെന്ന് അയൽവാസികൾ അറിയിച്ചു. ഇവർക്ക് മക്കളില്ല.
 

Share this story