ഓച്ചിറയിൽ തിരുവോണ ദിവസം ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; വിവരം അറിഞ്ഞത് ഇന്ന്

udayan

കൊല്ലം ഓച്ചിറയിൽ ദമ്പതികൾ തിരുവോണ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയൻ, ഭാര്യ സുധ എന്നിവരാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് ഇതുസംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Share this story