മലപ്പുറത്ത് ക്വാർട്ടേഴ്സിനുള്ളിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

Dead 1

മലപ്പുറം: ചങ്ങരംകുളത്ത് ദമ്പതിമാരെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി പവൻകുമാറിനെയും ഭാര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടാഴ്ച മുൻപാണ് ഇരുവരും ക്വാർട്ടേഴ്സിൽ താമസത്തിനായി എത്തിയത്. ജെസിബി ഓപ്പറേറ്ററായ പവൻകുമാറിനെയും ഭാര്യയെയും നാലുദിവസമായി പുറത്തുകണ്ടിരുന്നില്ല. മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

Share this story