നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ കോടതി അനുമതി

assembly

നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. കുറ്റപത്രം പ്രതികൾക്ക് വായിപ്പിച്ച് കേൾപ്പിച്ച് വിചാരണ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് വീണ്ടും അന്വേഷണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്

തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ പോലീസ് ആവശ്യപ്പെട്ടത്. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെയാണ് പോലീസ് നീക്കം.
 

Share this story