മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി വിധേയപ്പെടരുത്: പിഎം ആർഷോ

arsho

കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആർഷോ. മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുകയാണ്. പരിശോധിക്കാം, വിദ്യാർഥികളോട് ചോദിക്കാം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കൾ വിധേയപ്പെട്ട് പോകരുതെന്നും ആർഷോ പറഞ്ഞു

ചരിത്രമറിയില്ലെന്നാണ് പല നേതാക്കളുടെയും വിമർശനം. ഞങ്ങൾ ചരിത്രം പഠിക്കുന്നുണ്ട്, പ്രവർത്തകർക്ക് പഠിപ്പിക്കുന്നുമുണ്ട്. വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുന്നു. എന്നാൽ വലതുപക്ഷത്തിന്റെ അജണ്ടക്ക് തല വെച്ച് കൊടുക്കരുതെന്നും പിഎം ആർഷോ പറഞ്ഞു. 

കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. അതിൽ തർക്കമില്ല. ഏരിയാ പ്രസിഡന്റിന്റെ ചെവി ഗുരുദേവ കോളേജിലെ അധ്യാപകൻ അടിച്ചുപൊളിച്ചു. കേൾവി നഷ്ടമായി. അതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്നും ആർഷോ പറഞ്ഞു.
 

Share this story