ജോസ് കെ മാണിയുടെ തോൽവി: സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിക്കും

ജോസ് കെ മാണിയുടെ തോൽവി: സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിക്കും

പാലാ നിയമസഭാ മണ്ഡലത്തിലെ ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് അന്വേഷിക്കുന്നതിനായി സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഇന്ന് അന്വേഷണ കമ്മീഷൻ രൂപീകരിക്കും. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പാലായിൽ സിപിഎം കാലുവാരിയെന്ന് ജോസ് കെ മാണി സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു

ഘടകകക്ഷികളുടെ തോൽവിയെ കുറിച്ച് പഠിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ രൂപീകരിക്കുന്നത് അപൂർവമാണ്. അതേസമയം ജോസ് കെ മാണിയുടെ പരാതി തള്ളിക്കളയാനാകില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വമെടുത്തത്. ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് തള്ളിയാണ് അന്വേഷണ കമ്മീഷനെ വെക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്.

Share this story