സിപിഎം ന്യൂനപക്ഷങ്ങളുടെ അടുത്ത് വരുന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്ന പോലെ

K Sudhakaran

കുറുക്കൻ കോഴിയെ സംരക്ഷിക്കാൻ ചെല്ലുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അടുത്ത് സിപിഎം വരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ശൈലിയാണ് ഏക സിവിൽ കോഡ്. കെപിസിസി ബഹുസ്വരത സദസ്സ് സംഘടിപ്പിക്കും. ജൂലൈ മാസത്തിൽ കേരളത്തിൽ മൂന്നിടത്ത് ബഹുസ്വരത ആഘോഷം എന്ന പരേിൽ ജനസദസ്സ് സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു

ജൂലൈ 26ന് രാഷ്ട്രീയ പക പോക്കലിനും മാധ്യമ വേട്ടക്കുമെതിരെ പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തും. 283 ബ്ലോക്കുകളിലും സമരം നടത്തും. മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പം എന്ന പേരിലും ക്യാമ്പയിൻ നടത്തുമെന്നും സുധാകരൻ പറഞ്ഞു.
 

Share this story