സ്പീക്കർ നടത്തിയ പരാമർശം വർഗീയമായി ചിത്രീകരിക്കുന്ന സംഘപരിവാർ നീക്കം അപലപനീയമെന്ന് സിപിഎം

Akg

സ്പീക്കർ എഎൻ ഷംസീറിനെതിരെ സംഘപരിവാർ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ മതനിരപേക്ഷ കേരളം ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഎം. മിത്തുകളെ ശാസ്ത്രമായും ചരിത്രമായും കണ്ടുകൊണ്ട് നടത്തുന്ന പ്രചാരണങ്ങൾ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. അതിലൂടെ അശാസ്ത്രീയമായ ചിന്തകൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ വിവിധ തലങ്ങളിൽ ശക്തമായ പ്രചാരണങ്ങൾ നടന്നുവരുന്നുണ്ട്. 

സ്പീക്കർ നടത്തിയ പരാമർശത്തെ വർഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ശാസ്ത്രീയമായ ചിന്തകൾ സമൂഹത്തിൽ എത്തിക്കുക എന്ന ഉത്തരവാദിത്തത്തെ തടയുന്നതിനുള്ള ശ്രമങ്ങൾ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക് നാടിനെ നയിക്കാനെ ഇടയാക്കൂ. ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുമ്പോൾ അതിനെപ്പോലും വർഗീയമായി ചിത്രീകരിക്കുന്ന രീതിയെ അപലപിക്കണമെന്നും സിപിഎം പറഞ്ഞു
 

Share this story