സിപിഎം കാലുമാറ്റത്തെയും കൂറുമാറ്റത്തെയും പ്രോത്സാഹിപ്പിക്കുന്ന അവസരവാദ പാർട്ടിയായി: ചെന്നിത്തല
Nov 7, 2023, 15:24 IST

സിപിഎം കാലുമാറ്റത്തേയും കൂറുമാറ്റത്തെയും പ്രോത്സാഹിപ്പിക്കുന്ന അവസരവാദ പാർട്ടിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം യുഡിഎഫിലെ കക്ഷികളുടെ പിന്നാലെ നടക്കുകയാണ്. മുങ്ങുന്ന വഞ്ചിയിൽ ആര് കയറാനാണെന്നും ചെന്നിത്തല പരിഹസിച്ചു.
മുസ്ലീം ലീഗിനെ ചാക്കിട്ടുപിടിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതിനുള്ള വെള്ളം എ.കെ.ബാലനും കൂട്ടരും വാങ്ങി വച്ചേക്കാനും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽനിന്ന് സിപിഎമ്മിന് ആരെയും കിട്ടാൻ പോകുന്നില്ല. പോയവരുടെയൊക്കെ സ്ഥിതി എന്താണെന്ന് എല്ലാവർക്കും അറിയാം. കോൺഗ്രസും ലീഗും തമ്മിലുള്ളത് ഹൃദയബന്ധമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.