പണം വാങ്ങി പി എസ് സി മെമ്പർമാരെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദൻ

പി എസ് സി നിയമന ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പണം വാങ്ങി പി എസ് സി മെമ്പർമാരെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ല. യോഗ്യരായിട്ടുള്ള ആളുകളെ മാത്രമേ പി എസ് സിയുടെ സ്ഥാനങ്ങളിൽ നിയമിക്കൂ

അതിന് വിരുദ്ധമായി ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റായ സമീപനമാണ്. പാർട്ടി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം ഏരിയ കമ്മിറ്റി അംഗം പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കോഴിക്കോട് സ്വദേശിയും ടൗൺ ഏരിയാ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെയാണ് ആരോപണം ഉയർന്നത്. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു പരാതി.
 

Share this story