കുത്തിത്തിരിപ്പുണ്ടാക്കാനാണ് സിപിഎം പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നതെന്ന് കെ മുരളീധരൻ

muraleedharan

സിപിഎം പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തുന്നത് കുത്തിത്തിരിപ്പുണ്ടാക്കാനും ഭരണപരാജയം മറച്ചുവെക്കാനുമാണെന്ന് കെ മുരളീധരൻ എംപി. പലസ്തീൻ വിഷയത്തിൽ സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ സർവകക്ഷി യോഗം വിളിക്കുകയും നിയമസഭയിൽ പ്രമേയം പാസാക്കുകയും വേണം. പലസ്തീനൊപ്പമാണ് കോൺഗ്രസെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു

ആര്യാടൻ ഷൗക്കത്തിന് നോട്ടീസ് നൽകിയത് പലസ്തീൻ വിഷയത്തിൽ അല്ലെന്നും പാർട്ടിവിരുദ്ധ നിലപാട് എടുത്തതിനുമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ആര്യാടൻ ഷൗക്കത്തിന് ഓട്ടോറിക്ഷയിലും ചെണ്ടയിലും പോകേണ്ട ആവശ്യമില്ല. തരംതാഴ്ന്ന രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. എ കെ ബാലൻ സൈക്കിൾ മുട്ടിയ കേസ് വാദിച്ചാലും ജഡ്ജി വധശിക്ഷ വിധിക്കുമെന്നും മുരളീധരൻ പരിഹസിച്ചു
 

Share this story