ഉത്തരവ് ലംഘിച്ച് സിപിഎം ഓഫീസ് നിർമാണം: ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തു

cpm

കോടതി നിർദേശം ലംഘിച്ച് ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഓഫീസിന്റെ നിർമാണം തുടർന്നതിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തു. ഇനിയൊരു ഉത്തരവ് വരാതെ ശാന്തൻപാറയിലെ കെട്ടിടം ഉപയോഗിക്കരുതെന്ന് കോടതി നിർദേശിച്ചു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെയാണ് കോടതിയലക്ഷ്യ കേസെടുത്തത്. 

ഉതത്രവ് ലംഘിച്ച് നിർമാണം തുടർന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. നിർമാണം തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് അറിഞ്ഞില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. പാർട്ടി ഓഫീസ് നിർമിക്കുന്നത് വിലക്കി ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെ വരെയും നിർമാണം തുടർന്നിരുന്നു. ഇതോടെയാണ് കോടതിയലക്ഷ്യ കേസ് എടുത്തത്.
 

Share this story