സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു
Jul 21, 2023, 08:42 IST

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ ഉണ്ണികൃഷ്ണൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, ഷൊർണൂർ സർവീസ് ബാങ്ക് പ്രസിഡന്റ്, റെയ്ഡ്‌കോ ചെയർമാൻ, ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു.