അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധവുമായി സിപിഎം; ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കും

arikomban

മൂന്നാർ, ചിന്നക്കനാൽ ജനവാസ മേഖലയിൽ ഭീഷണിയായ അരിക്കൊമ്പനെ പിടികൂടി പാലക്കാട് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുതലമട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പാടിയിലെ ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കും

നെന്മാറ എംഎൽഎ കെ ബാബു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യും. ആദിവാസി കുടുംബങ്ങളെ ഉൾപ്പെടുത്തി തുടർ സമരപരിപാടി സംഘടിപ്പിക്കാനാണ് ജനകീയ സമരസമിതി തീരുമാനം. അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടരുതെന്ന് കെ ബാബുല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
 

Share this story