ഷംസീറിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന നിലപാടിൽ സിപിഎം
Aug 2, 2023, 10:41 IST

സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമെന്ന് സിപിഎം. രാഷ്ട്രീയ പ്രതിരോധം എന്ന നിലപാടാണ് സിപിഎമ്മിന്. സംഘ്പരിവാർ ഗൂഢാലോചനയിൽ എൻ എസ് എസ് നേതൃത്വം വീണു. എൻ എസ് എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ ശ്രമമെന്നാണ് വിലയിരുത്തൽ
ഷംസീറിനെതിരെ ഇന്ന് എൻഎസ്എസ് പ്രതിഷേധിക്കുകയാണ്. ശബരിമല കലാപം മാതൃകയിലാണ് പ്രതിഷേധം. ഇന്ന് തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ക്ഷേത്രം വരെ നാമജപ ഘോഷയാത്ര നടത്തും.