സിപിഎം സെമിനാർ രാഷ്ട്രീയ നാടകം; സിപിഎമ്മിന് അവസരവാദ രാഷ്ട്രീയം: മുല്ലപ്പള്ളി

mullappally

ഏക സിവിൽ കോഡിൽ സിപിഎം നടത്തുന്ന സെമിനാർ രാഷ്ട്രീയ കപട നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉത്തരേന്ത്യയിൽ ബിജെപി ഹിന്ദുക്കളെ ലക്ഷ്യമിടുന്നതുപോലെ കേരളത്തിൽ മുസ്ലിം ജനവിഭാഗത്തെ സിപിഎം ലക്ഷ്യം വെക്കുകയാണ്. എംവി ഗോവിന്ദന് ചരിത്രം അറിയാത്തത് കൊണ്ടാണ് പലതും പറയുന്നത്. ചരിത്രം വായിക്കാൻ ഗോവിന്ദൻ തയ്യാറാകണം

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് ഇന്നും അന്നും ഒരേ നിലപാടാണ്. അംബേദ്കർ മുന്നോട്ടു വെച്ച നിലപാടാണ് കോൺഗ്രസിന്റേത്. അതിൽ ഇന്നും നാളെയും അതേ നിലപാട് തുടരും. അവസരവാദ നിലപാടാണ് സിപിഎമ്മിനുള്ളത്. അത് കേരളത്തിലെ മുസ്ലിം ജനവിഭാഗം തിരിച്ചറിയും.
 

Share this story