സിപിഎം സെമിനാർ നനഞ്ഞ പടക്കം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രകടനം: ചെന്നിത്തല

Ramesh Chennithala

ഏക സിവിൽ കോഡിനെതിരെയുള്ള സിപിഎം സെമിനാർ നനഞ്ഞ പടക്കമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദ്യം അവർ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. ഇഎംഎസിനെ തള്ളിപ്പറഞ്ഞുവേണം അവർ സെമിനാർ നടത്തേണ്ടത്. നിലപാടിൽ മാറ്റം വന്നിട്ടുണ്ടോയെന്ന് എന്തുകൊണ്ട് സിപിഎം വ്യക്തമാക്കുന്നില്ല. ആർഎസ്എസിന്റെ അതേ രീതിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞത് ഇഎംഎസ് ആണ്. അത് തള്ളുന്നുണ്ടോയെന്ന് വ്യക്തമാക്കുന്നില്ല. പകരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടിന് വേണ്ടി ശ്രമിക്കുകയാണ്. ഇ പി ജയരാജന് എത്രകാലം മുന്നണിയിൽ തുടരാൻ കഴിയും എന്നതിൽ സംശയമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 

Share this story