രാജ്യം ആദരിക്കുന്ന ഇ ശ്രീധരനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം സിപിഎം അവസാനിപ്പിക്കണം: വി മുരളീധരൻ
Updated: Jul 15, 2023, 12:11 IST

രാജ്യം ആദരിക്കുന്ന ഇ ശ്രീധരനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം സിപിഎം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ പോലുള്ള അപ്രയോഗിക പദ്ധതിയല്ല ശ്രീധരൻ മുന്നോട്ടുവെച്ചത്. അദ്ദേഹം മുന്നോട്ടുവെച്ച ആശയത്തോട് സർക്കാർ അനുകൂലിക്കുന്നുണ്ടോ എന്ന് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കെവി തോമസിന് മറ്റ് പണിയൊന്നുമില്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. ഏക സിവിൽ കോഡിനെതിരെയുള്ള സിപിഎം സെമിനാറിൽ മുസ്ലിം സ്ത്രീകളെ കൂടി പങ്കെടുപ്പിക്കണം. ഇഎംഎസിനെ സിപിഎം തള്ളുകയാണോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.