ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിന് മുമ്പ് സിപിഎം സിഎഎ കേസുകൾ പിൻവലിക്കണം: സതീശൻ
Jul 3, 2023, 11:47 IST

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റേത് ആത്മാർഥതയില്ലാത്ത നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനൊപ്പം നിന്ന ശേഷം സമരക്കാർക്കെതിരെ കള്ളക്കേസെടുത്തു. ഈ കേസുകൾ ഇതുവരെ പിൻവലിച്ചിട്ടില്ല. ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിന് ഇറങ്ങും മുമ്പ് സിപിഎം നേരത്തെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു
മറുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സിഐഎ പ്രക്ഷോഭത്തിന്റെ പേരിൽ കേസെടുത്തത്. ഭിന്നിപ്പുണ്ടാക്കുകയെന്ന ബിജെപിയുടെ രീതി തന്നെയാണ് സിപിഎമ്മും പിന്തുടരുന്നത്. ഏക സിവിൽ കോഡിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. ഏക സിവിൽ കോഡ് ആവശ്യമില്ലെന്ന് തന്നെയാണ് കോൺഗ്രസ് നിലപാടെന്നും സതീശൻ പറഞ്ഞു