ഉമ്മൻ ചാണ്ടിയെ മരണശേഷവും സിപിഎം വേട്ടയാടുകയാണെന്ന് കെ സുധാകരൻ

sudhakaran

ഉമ്മൻ ചാണ്ടിയെ സിപിഎം എത്രത്തോളം ഭയക്കുന്നു എന്നതിന് തെളിവാണ് തിരുവനന്തപുരം നെയ്യാറ്റിൻകര പൊൻവിളയിൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ സ്തൂപം തകർത്ത സംഭവമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഉമ്മൻ ചാണ്ടിയുടെ ജനസ്വീകാര്യത സിപിഎമ്മിനെ എന്നും വിറളി പിടിപ്പിച്ചിരുന്നു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ അദ്ദേഹത്തിന്റെ മരണശേഷവും അത് തുടരുകയാണ്. സിപിഎം എത്ര സ്തൂപങ്ങൾ തകർത്താലും ഇല്ലാതാകുന്നതല്ല ഉമ്മൻ ചാണ്ടിയെ കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ചിത്രം. 

ഉമ്മൻ ചാണ്ടി തുടങ്ങി വെച്ച നന്മ കോൺഗ്രസിലൂടെ തുടരുക തന്നെ ചെയ്യും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് സിപിഎമ്മിനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്. ഇതിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു സുരക്ഷയില്ലാത്ത നാടാക്കി കേരളത്തെ മാറ്റിയത് എൽഡിഎഫ് ഭരണമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ മനപ്പൂർവം സംഘർഷം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്തൂപം തകർത്ത സംഭവമെന്നും സുധാകരൻ പറഞ്ഞു.
 

Share this story