ത്രിപുര ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത പരാജയം; ഒരു സീറ്റിൽ കെട്ടി വെച്ച കാശ് നഷ്ടമായി
Sep 8, 2023, 15:03 IST

ത്രിപുര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത പരാജയം. ബോക്‌സാനഗർ മണ്ഡലത്തിൽ സിപിഎമ്മിന് കെട്ടിവെച്ച കാശ് നഷ്ടമായി. 3909 വോട്ടുകൾ മാത്രമാണ് ഇവിടെ സിപിഎം നേടിയത്. ധൻപൂരിൽ ബിജെപിയുടെ ബിന്ദു ദേബ്‌നാഥ് സിപിഎമ്മിന്റെ കൗശിക് ചന്ദയെ 18,871 വോട്ടുകൾക്ക് പരാജയപ്പെടുത്തി
2003 മുതൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ബോക്‌സാനഗർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഷംസുൽ ഹഖ് 4849 വോട്ടുകൾക്കാണ് വിജയിച്ചത്. ഹഖിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർഥി 34,146 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്ഥാനാർഥി മിസാൻ ഹുസൈൻ നേടിയത് 3909 വോട്ടുകൾ മാത്രമാണ്.