മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ ഇനി സിപിഎം

CPM

തിരുവനന്തപുരം: മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവിയിൽ ഇനി സിപിഎം. കേരള കോൺഗ്രസ് (ബി)യെ കടത്തിവെട്ടിയാണ് സിപിഎം ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. അഡ്വ. എം. രാജഗോപാലൻ നായർ ആണ് പുതിയ ചെയർമാൻ.

അതേസമയം, ഏകപക്ഷീയമായ തീരുമാനമാണെന്നും പ്രതിഷേധം അറിയിക്കുന്നുമെന്നും കേരള കോൺഗ്രസ് (ബി) അറിയിച്ചു. മുന്നണി ധാരണയുടെ വിരുദ്ധമായ നീക്കമാണെന്നും അവർ ആരോപിച്ചു. എന്നാൽ മുന്നണികളിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ചെയർമാൻ സ്ഥാനം നൽകിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Share this story