ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് കോഴിക്കോട്

civil

ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന്. കോഴിക്കോട് സ്വപ്‌നനഗരിയിലെ ട്രേഡ് സെന്ററിൽ വൈകുന്നേരം നാല് മണിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. സിപിഎം ക്ഷണം മുസ്ലിം ലീഗ് നിരസിച്ചെങ്കിലും സമസ്ത സെമിനാറിൽ പങ്കെടുക്കും. ബിഡിജെഎസ് പ്രതിനിധിയും സെമിനാറിലെത്തും

പൗരത്വ വിഷയത്തിന് സമാനമായ രീതിയിലാണ് സിപിഎം ഏക സിവിൽ കോഡിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സെമിനാറിൽ വിവിധ മതസാമുദായിക നേതാക്കളും ഇടത് മുന്നണിയിലെ ഘടകകക്ഷികളും പങ്കെടുക്കും. കോഴിക്കോട് നടക്കുന്ന സെമിനാർ തുടർ സമരപരിപാടികളുടെ തുടക്കമായി മാറും.
 

Share this story