സിപിഎം സെമിനാറിൽ പങ്കെടുക്കില്ല; ലീഗ് യുഡിഎഫിന്റെ പ്രധാന ഘടകം: സാദിഖലി തങ്ങൾ

sadiq

ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് ലീഗ്. അതുകൊണ്ട് തന്നെ മുസ്ലിം ലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ. സെമിനാർ നടത്താനും പങ്കെടുക്കാനും സംഘടനകൾക്ക് അവകാശമുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു

പാണക്കാട് നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ കോഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണം. ഇത് മുസ്ലിം വിഷയം മാത്രമല്ല. എല്ലാവരും ഏറ്റെടുക്കണം. കോൺഗ്രസിനെ മാറ്റി ഒന്നും ചെയ്യാനാകില്ല. ലീഗ് സിപിഎം സെമിനാറിന് പോകില്ല. സെമിനാറിൽ ആർക്കും പങ്കെടുക്കും. സമസ്തക്കും അതിന്റെ സ്വാതന്ത്ര്യമുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
 

Share this story