സോളാർ കേസിന് പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചന; അന്വേഷണം ആലോചിച്ച് തീരുമാനിക്കും

സോളാർ കേസിന് പിന്നിൽ സിപിഎം നടത്തിയ ഗൂഢാലോചനയെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. തുടരന്വേഷണത്തിന്റെ കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് വ്യക്തിയാക്കിയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അന്നത്തെ യുഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും തകർക്കാനും നടത്തിയ നീക്കമാണ് സോളാർ കേസ് എന്ന് ചെന്നിത്തല ആരോപിച്ചു.
ആ ഗൂഢാലോചനയുടെ മുഖ്യ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. ഈ വിഷയം ഉന്നയിച്ച് കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സിപിഎമ്മിന്റെ കളിയായിരുന്നു ഇത് മുഴുവൻ. സോളാർ കേസ് സിപിഎം അന്നത്തെ യുഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും തകർക്കാനും നടത്തിയ നീക്കമാണ്. അതിന്റെ വസ്തുതകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പറഞ്ഞ് കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താമെന്ന് ആരും കരുതേണ്ട. ഞങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.