വായ്പാ പരിധി വെട്ടിക്കുറച്ച നടപടി: കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം

balagopal

വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയിൽ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. വായ്പാ കണക്കുകൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ഈ സാമ്പത്തിക വർഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കിയത്.

32,440 കോടി രൂപ വായ്പാ പരിധി നിശ്ചയിച്ച് നൽകിയിരുന്നുവെങ്കിലും 15,390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്. കിഫ്ബിയുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പാ പരിധി ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ കേന്ദ്രസർക്കാർ നിശ്ചയിച്ച് നൽകുന്നതാണ്‌
 

Share this story