ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; വിദ്യാർഥി സമരം താത്കാലികമായി അവസാനിപ്പിച്ചു

shradha

കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിനി ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. 

ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചില്ലെന്നും ചർച്ചയിൽ പൂർണ തൃപ്തരല്ലെങ്കിലും സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ കോളജിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
 

Share this story