കൊടുംകുറ്റവാളികൾ വിഹരിക്കുന്നു; പോലീസ് സംവിധാനം ദയനീയ പരാജയമായി: പിഎംഎ സലാം

salam

ആലുവയിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. പോലീസ് സംവിധാനത്തിന്റെ കുത്തഴിഞ്ഞ പോക്കിന് ഉദാഹരണമാണ് ദിനംപ്രതിയുണ്ടാകുന്ന അക്രമസംഭവങ്ങൾ. കൊടുംകുറ്റവാളികൾ സംസ്ഥാനത്ത് വിഹരിക്കുകയാണ്. പോലീസ് സംവിധാനം ദയനീയ പരാജയമായി മാറി. 

ഒരു കുട്ടിയെ കാണാതായി 20 മണിക്കൂർ കഴിഞ്ഞ്, നാട്ടുകാർ കാണിച്ച് കൊടുത്തിട്ടാണ് മൃതദേഹം പോലീസ് കണ്ടെത്തുന്നത്. നേരത്തെ ശ്രമിച്ചിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. അതിഥി തൊഴിലാളികൾ വന്നതോടെ കുറ്റകൃത്യങ്ങൾ കൂടിയിട്ടുണ്ട്. ഇതിന് പ്രധാന കാരണം ലഹരിയാണ്. ഖജനാവിലേക്ക് പണമുണ്ടാക്കാൻ ലഹരി തുറന്നു വിടുകയാണെന്നും സലാം ആരോപിച്ചു.
 

Share this story