പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

kseb

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പുറത്തുനിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി മുന്നോട്ടു പോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടമുണ്ട്. മഴ കുറഞ്ഞതും പുറത്തുനിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് തിരിച്ചടിയായത്.

ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി പണം നൽകി വാങ്ങേണ്ടി വരുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരക്ക് കൂട്ടാതെ മുന്നോട്ടു പോകാനാകില്ല. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധനയുണ്ടാകും എന്ന് പറയാനാകുക. അത് റെഗുലേറ്ററി ബോർഡാണ് തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു.
 

Share this story