ഭാര്യക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്റെ അനുവാദത്തോടെ: ജെയ്ക്ക്

jaik

തന്റെ ഭാര്യ ഗീതുവിനെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ ആണെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ നാലാംകിടക്കാരൻ എന്ന് വിളിച്ചു. പുതുപ്പള്ളി ഇതിന് മറുപടി നൽകും. തെരഞ്ഞെടുപ്പിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കാനില്ലെന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും ജെയ്ക്ക് പറഞ്ഞു

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് മറുപടിയായി 2021ലെ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ ചരിത്രത്തിലുണ്ടെന്ന് ജെയ്ക്ക് മറുപടി നൽകി. പിണറായി വീരസ്യം പറയാറില്ല. വികസനം പറയുന്നത് എങ്ങനെ വീരസ്യം പറയലാകുമെന്നും എകെ ആന്റണിക്ക് മറുപടിയായി ജെയ്ക്ക് പറഞ്ഞു.
 

Share this story