സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളിൽ നിന്നും; ജെയ്ക്കിന്റെ ഭാര്യ പരാതി നൽകി

jaik

തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളിൽ നിന്നാണെന്ന് ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു. സൈബർ ആക്രമണങ്ങളിൽ ഗീതു കോട്ടയം എസ് പിക്ക് പരാതി നൽകി. കോൺഗ്രസുകാരായ സ്ത്രീകളടക്കം സൈബർ ആക്രമണം നടത്തിയെന്നും കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയതെന്നും ഗീതു പറഞ്ഞു

ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടാകരുത്. 9 മാസം ഗർഭിണിയായ തന്നെ അപമാനിച്ചതായും ഗീതു പറഞ്ഞു. ഗീതുവിനെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്ന് ജെയ്ക്ക് സി തോമസ് നേരത്തെ പറഞ്ഞിരുന്നു. പുതുപ്പള്ളി ഇതിന് മറുപടി നൽകുമെന്നും ജെയ്ക്ക് പറഞ്ഞു.
 

Share this story