മോക്ക ചുഴലിക്കാറ്റ് രൂപം പ്രാപിക്കുന്നു; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
May 10, 2023, 08:30 IST

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് മോക്ക. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്ക പിന്നീട് ബംഗ്ലാദേശ്, മ്യാൻമർ തീരത്തേക്ക് നീങ്ങും. തീരം തൊടും മുമ്പേ ദുർബലമാകുമെന്ന സൂചനകളാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ല. അതേസമയം സംസ്ഥാനത്ത് മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാദ്യത.