വിളക്കിനുള്ളിലാണ് ഇരുട്ട്; കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാരെന്ന് എകെ ബാലൻ
Jun 25, 2023, 14:05 IST

കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാരെന്ന് സിപിഎം നേതാവ് എ കെ ബാലൻ. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമായിട്ടാണ് കേസ് ഉണ്ടായത്. സുധാകരനെതിരെ പരാതി നൽകിയവരെല്ലാം കോൺഗ്രസുകാരാണ്. വിളക്കിനുള്ളിലാണ് ഇരുട്ടെന്ന് സുധാകരൻ വൈകാതെ തിരിച്ചറിയുമെന്നും എ കെ ബാലൻ പറഞ്ഞു
മോൻസൺ മാവുങ്കൽ കേസിൽ ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പഴയ ഗ്രൂപ്പുകൾക്ക് കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസം ഭീകരമായ പൊട്ടിത്തെറിയിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായാണ് സുധാകരനെതിരായ കേസുമെന്നും എ കെ ബാലൻ പറഞ്ഞു.