പാലക്കാട് കുടുംബവഴക്കിനിടെ പിതാവ് കുത്തേറ്റ് മരിച്ചു; മകള്‍ അറസ്റ്റില്‍

പാലക്കാട് കുടുംബവഴക്കിനിടെ പിതാവ് കുത്തേറ്റ് മരിച്ചു; മകള്‍ അറസ്റ്റില്‍

പാലക്കാട് എരുത്തേമ്പതിയില്‍ കുടുംബവഴക്കിനിടെ 57കാരന്‍ കുത്തേറ്റ് മരിച്ചു. പുതൂര്‍ മുത്തുകൗണ്ടര്‍കുളം എസ് കാളിയപ്പനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാളിയപ്പന്റെ മകള്‍ മാലതി(23)യെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ കാളിയപ്പനും ഭാര്യയും മക്കളുമായി ബഹളമുണ്ടായിരുന്നു. തുടര്‍ന്ന് കാളിയപ്പനെ പുറത്താക്കി വാതിലടച്ചു. രാവിലെ വാതില്‍ തുറക്കാനാവശ്യപ്പെട്ട് ബഹളം വെച്ചതോടെ വാതില്‍ തുറന്നു. ഈ സമയം പച്ചക്കറി അരിയുകയായിരുന്ന മാലതിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് കാളിയപ്പന്‍ ഞെരിച്ചു. ഇതിനിടെയുണ്ടായ പിടിവലിയില്‍ അബദ്ധത്തില്‍ കാളിയപ്പന് കുത്തേല്‍ക്കുകയായിരുന്നു

പശു കുത്തിയതാണെന്ന് പറഞ്ഞാണ് കാളിയപ്പനെ ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Share this story