ആലുവയിൽ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കുട്ടിയെ കണ്ടെത്തി

Rape

ആലുവയിൽ വീണ്ടും കുട്ടിക്ക് നേരെ പീഡനം. അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ചാത്തൻപുറത്ത് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു

തെരച്ചിലിൽ സമീപത്തെ പാടത്ത് നിന്ന് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തി. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയിൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഈ സമയത്താണ് സംഭവം നടന്നത്.
 

Share this story