ഇടുക്കി ഏലത്തോട്ടത്തിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി
Aug 14, 2023, 17:34 IST

ഇടുക്കി വണ്ടന്മേട് വാഴവീട് കറുവാക്കുളത്ത് ഏലത്തോട്ടത്തിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പതിനാറേക്കർ ഭാഗത്തെ ഏലത്തോട്ടത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഏലതോട്ടത്തിലെ വെള്ളം ഒഴുകുന്ന കാനയിലായിരുന്നു മൃതദേഹം. തോട്ടത്തിൽ പണിക്ക് എത്തിയവർ ആണ് മൃതദേഹം കണ്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ദുർഗന്ധത്തെ തുടർന്നാണ് തൊഴിലാളികൾ പരിശോധന നടത്തിയത്. തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.