കല്ലമ്പലത്തെ ഗൃഹനാഥന്റെ മരണം കൊലപാതകം; പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് മർദിച്ചു കൊന്നു
Sep 1, 2023, 10:48 IST

തിരുവനന്തപുരം കല്ലമ്പലത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മണൽമാഫിയ സംഘത്തിന്റെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനാണ് മണമ്പൂർ സ്വദേശി ബൈജുവിനെ തലയ്ക്കടിച്ച് കൊന്നത്. പ്രതികൾ ബൈജുവിനെ സംഘം ചേർന്ന് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്
28ന് പത്ത് മണിയോടെയാണ് ബൈജുവിനെ വീട്ടുമുറ്റത്ത് അവശനിലയിൽ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. സംഭവത്തിൽ മണമ്പൂർ സ്വദേശികളായ റിനു, ഷൈബു, അനീഷ്, വിശാഖ് എന്നിവരാണ് പിടിയിലായത്.